വിമത സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തട്ടിയെടുത്ത് ഓടി കോണ്‍ഗ്രസ് നേതാവ്

NOVEMBER 21, 2025, 7:17 PM

 കോതമംഗലം: പത്രിക സമർപ്പിക്കാനുള്ള അവസരം വെള്ളിയാഴ്ച തന്നെ കഴിഞ്ഞിരുന്നു. പത്രിക സമർപ്പണ സമയത്ത് കോതമംഗലം കോട്ടപ്പടി പഞ്ചായത്തിൽ ഉണ്ടായ സംഭവമാണ് വാർത്തയിൽ ഇടം നേടുന്നത്. 

 കോട്ടപ്പടി പഞ്ചായത്തിൽ വിമതനായി മത്സരിക്കാനൊരുങ്ങിയ കോണ്‍ഗ്രസ് നേതാവിന്റെ പത്രിക തട്ടിയെടുത്ത് പ്രാദേശിക നേതാവ് ഓടുകയായിരുന്നു. 

 പ്രദേശത്തെ മുതിര്‍ന്ന നേതാവും ഐഎന്‍ടിയുസി പ്രവര്‍ത്തകനുമായ കൈതമന ജോസാണ് 13-ാം വാര്‍ഡില്‍ വിമതനായി മത്സരത്തിനിറങ്ങിയത്. പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലുമല്ലാത്ത ആളെ സ്ഥാനാര്‍ത്ഥിയാക്കുന്നുവെന്നായിരുന്നു ജോസിന്റെ ആരോപണം.

vachakam
vachakam
vachakam

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം പൂരിപ്പിച്ച പത്രികയുമായി കൈതമന ജോസ് എത്തി. ടോക്കണ്‍ വാങ്ങി പത്രിക സമര്‍പ്പിക്കാനുള്ള ഊഴത്തിനായി കാത്തിരിക്കുമ്പോളാണ് ജോസിന്റെ കയ്യില്‍ നിന്ന് പത്രിക തട്ടിയെടുത്തുകൊണ്ട് പ്രാദേശിക നേതാവ് ഓടിയത്.

 ഉടന്‍ തന്നെ കൈതമന ജോസ് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പത്രിക തട്ടിയെടുത്ത് ഓടിയ നേതാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതറിഞ്ഞ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് പത്രിക വാങ്ങി തിരികെ നല്‍കുകയായിരുന്നു. തുടര്‍ന്ന് ജോസ് പത്രിക സമര്‍പ്പിച്ചു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam