തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തിരുവനന്തപുരം, മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ ഇന്ന് വൈകീട്ടാണ് കൊട്ടിക്കലാശം നടക്കുക.
തെക്കൻ ജില്ലകളിൽ വിധിയെഴത്ത് മറ്റന്നാളാണ്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബർ 13 ശനിയാഴ്ചയാണ് വോട്ടെണ്ണൽ. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലായാണ് രാഷ്ട്രീയ പാർട്ടികൾ തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്.
അതേസമയം, ഇടുക്കിയിലെ കട്ടപ്പനയിൽ ഇന്നലെ പരസ്യ പ്രചാരണ സമാപനത്തോടനുബന്ധിച്ചുള്ള കൊട്ടിക്കലാശം നടന്നു. എൽഡിഎഫും എൻഡിഎയുമാണ് ഇന്നലെ വൈകിട്ട് ടൗണിൽ കൊട്ടിക്കലാശം നടത്തിയത്. ഞായറാഴ്ച കട്ടപ്പനയിലെ കടകൾക്ക് അവധിയായതിലാനാണ് ഒരു ദിവസം നേരത്തെ കൊട്ടിക്കലാശം സംഘടിപ്പിച്ചത്. യുഡിഎഫ് പ്രവർത്തകർ ഇന്ന് വൈകിട്ട് കൊട്ടിക്കലാശം സംഘടിപ്പിക്കാൻ തീരമാനിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
