തിരുവനന്തപുരം: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയോജക മണ്ഡല പുനർവിഭജനത്തിന് ശേഷം നിലവിലുള്ള വോട്ടർപട്ടികയിലെ വോട്ടർമാരെ പുതിയ വാർഡുകളിൽ ക്രമീകരിച്ച് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കരട് വോട്ടർ പട്ടിക സംബന്ധിച്ചുള്ള അപേക്ഷകളും ആക്ഷേപങ്ങളും ആഗസ്റ്റ് 7വരെ അതാത് ഇ.ആർ.ഒമാർ സ്വീകരിക്കുന്നതാണ്.
അപേക്ഷകളിൽ ഇ.ആർ.ഒമാർ തുടർനടപടി സ്വീകരിച്ച് ആഗസ്റ്റ് 29ന് തിരുത്തലുകൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ, വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ നിർദ്ദേശങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ വിശദീകരിച്ചു. യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്