കൽപ്പറ്റ: യുഡിഎഫ് സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന തടഞ്ഞതിൽ പരാതിയുമായി കോൺഗ്രസ്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ എൽഡിഎഫ് തടഞ്ഞത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകി.
യുഡിഎഫ് സ്ഥാനാർത്ഥി ഷൈലജ മുരുകേശൻ വൈത്തിരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ തളിമലയിലെ തൈലക്കുന്ന് മിച്ചഭൂമിയിൽ വോട്ടഭ്യർത്ഥിച്ച് എത്തിയതായിരുന്നു.
മിച്ചഭൂമിയിലേക്ക് പ്രവേശിക്കവെയാണ് എൽഡിഎഫ് പ്രവർത്തകരായ ചിലരെത്തി തടഞ്ഞത്. ഇവിടേക്ക് യുഡിഎഫിന് പ്രവേശനം ഇല്ലെന്നും ഇത് വിപ്ലവത്തിന്റെ മണ്ണാണെന്നും പറഞ്ഞായിരുന്നു തടഞ്ഞതെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞു.
തങ്ങൾ വോട്ടഭ്യർത്ഥിക്കാനാണ് വന്നതെന്നും വീടുകളിൽ കയറി ആളുകളെ കാണുന്നതിൽ എന്താണ് തടസ്സമെന്നും യുഡിഎഫ് പ്രവർത്തകർ ചോദിച്ചെങ്കിലും കടത്തിവിട്ടില്ലെന്നാണ് ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
