തദ്ദേശ തിരഞ്ഞെടുപ്പ് സൂക്ഷ്മപരിശോധനയില്‍ വ്യാപകമായി പത്രിക തള്ളിയതോടെ കണ്ണ് തള്ളി യുഡിഎഫ്.
എറണാകുളം, കോട്ടയം, തൃശൂര്‍, വയനാട് , കൊല്ലം ജില്ലകളിലാണ് പത്രിക തള്ളിയത്. കല്‍പറ്റ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ പുറത്തായി.
എറണാകുളം ജില്ലാ പഞ്ചായത്തിലെ ഉറച്ച സീറ്റും യുഡിഎഫ് കൈവിട്ടു എറണാകുളത്ത് കോൺഗ്രസിന് വൻതിരിച്ചടിയായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിജഡന്‍റിന്‍റെ പത്രിക തള്ളി.
കടമക്കുടി ഡിവിഷനിലെ സ്ഥാനാർഥി എൽസി ജോർജിന്‍റെ മൂന്ന് സെറ്റ് പത്രികയിലും പിന്തുണച്ച് ഒപ്പിട്ടിരിക്കുന്നത് ഡിവിഷന് പുറത്തുനിന്നുള്ള വ്യക്തിയാണ്.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ഒന്ന്, പതിനൊന്ന് ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികയും തള്ളി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
