കാരന്തൂർ: ലഹരിക്കെതിരെ വരയും വരികളും പ്രദർശിപ്പിച്ച കടലാസ് തൊപ്പി ധരിച്ച് ബോധവത്കരണം നടത്തി മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ.
ലഹരി വിരുദ്ധ ദിനാചരണ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ക്ലാസ് മുറികളിലും കാമ്പസിലും നീണ്ട ബോധവത്കരണ പരിപാടിക്ക് പുറമെ അസംബ്ലിയിൽ പ്രത്യേക പ്രതിജ്ഞയും സംഘടിപ്പിച്ചു.
ലഹരി ഉപയോഗം തടയുവാനും പ്രതിരോധിക്കാനുമുള്ള വീഡിയോ പ്രദർശനവും നടന്നു.
പരിപാടികൾക്ക് പ്രധാനധ്യാപകൻ നിയാസ് ചോല, ജെ ആർ സി കൺവീനർ കെ. ഷബീന, ഗൈഡ്‌സ് കൺവീനർ പി.ഷബ്‌ന, സഹാധ്യാപിക കെ. ജംഷീന നേതൃത്വം നല്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
