ലൈബ്രറി കൗൺസിൽ കിഴക്കമ്പലം ഗ്രന്ഥശാല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ വായനശാലകളിൽ ആരംഭിക്കുന്ന 'റീഡിംഗ് തിയേറ്റർ' ക്രമീകരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പരിപാടി പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാലയിൽ പ്രമുഖ നാടക പ്രവർത്തകൻ സി.സി. കുഞ്ഞു മുഹമ്മദ് മുഖ്യാതിഥിയായി സംസാരിച്ചു.
ചടങ്ങിൽ കിഴക്കമ്പലം ഗ്രന്ഥശാല നേതൃസമിതി കൺവീനർ കെ.എം. മഹേഷ് അദ്ധ്യക്ഷത വഹിച്ചു. വായനശാല വൈസ് പ്രസിഡന്റ് പി.പി. സുരേന്ദ്രൻ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ്, എഴുത്തുകാരനും മന: ശക്തി പരിശീലകനുമായ ജോഷി ജോർജ് നേതൃ സമിതിയിലെ വിവിധ വായനശാലകളെ പ്രതിനിധീകരിച്ച് ബെന്നി ഇത്താക്കൻ, എൽദോ ജോക്കബ്ബ്, ബിജു വി.എ., ശ്രീദേവി രാജൻ, എം.കെ തങ്കപ്പൻ, മഹേഷ് മാളേക്കപ്പടി, പി.കെ. ജിനീഷ്, താലൂക്ക് കൗൺസിൽ അംഗം വിത്സൺ വർഗ്ഗീസ്, ധനേഷ് പി.എം തുടങ്ങിയവർ പങ്കെടുത്തു.
അടുത്ത മാസം ഒക്ടോബർ അഞ്ചിന് ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് മുറിവിലങ്ങ് ഗ്രാമീണോദയം പബ്ലിക് ലൈബ്രറിയിൽ നേതൃസമിതിയിലെ വായനശാലകളെ ഉൾപ്പെടുത്തി റീഡിംഗ് തിയേറ്ററിന്റെ ഏകദിന ശില്പശാല സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
