കൊച്ചി: കത്തുവിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി സെക്രട്ടറി മറുപടി പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി എം ബി രാജേഷ്.
ഇത്തരം തോന്നിവാസങ്ങൾ വാർത്തയായി ആഘോഷിക്കുന്നത് പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെയൊരു കത്ത് കഴിഞ്ഞ നാലുകൊല്ലമായി വാട്സാപ്പിൽ കറങ്ങുന്ന കത്താണെന്നും എം ബി രാജേഷ് പറഞ്ഞു. ആഘോഷം നടക്കട്ടെയെന്നും മാധ്യമങ്ങൾ എത്രകാലം ഇത്തരം ആളുകളെ ആശ്രയിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം ചോദിച്ചു.
തെരഞ്ഞെടുപ്പ് ആയത് കൊണ്ട് പലതും പുറത്ത് വരുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്റെ ഭാര്യക്ക് നേരെയായിരുന്നു വിവാദമെന്നും ആ വിവാദം ഇപ്പോൾ എവിടെ പോയെന്നും എം ബി രാജേഷ് ചോദിച്ചു.
വാളയാർ കേസിൽ സത്യം പുറത്തു വന്നപ്പോൾ മാധ്യമങ്ങൾ വാർത്തയാക്കിയില്ലയെന്നും താൻ ഇവിടെ തന്നെ ഉണ്ടാകുമെന്നും എവിടെയും പോകില്ലയെന്നും മന്ത്രി പറഞ്ഞു. രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാൻ എം ബി രാജേഷ് തയ്യാറായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്