കാളികാവിൽ ആളകൊല്ലി കടുവക്കായി വെച്ച കൂട്ടിൽ പുലി കുടുങ്ങി

MAY 30, 2025, 1:52 AM

കാളികാവ്: മലപ്പുറം കാളികാവിൽ ആളകൊല്ലി കടുവക്കായി വെച്ച കൂട്ടിൽ പുലി കുടുങ്ങി.  കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ അടയ്ക്കാക്കുണ്ടിൽ  സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. 

റബ്ബർ ടാപ്പിംഗ് തൊഴിലാളിയെ കടിച്ച് കൊന്ന കടുവക്കായി ദൗത്യം തുടങ്ങി 15 ദിവസം കഴിയുമ്പോഴാണ് കൂട്ടിൽ പുലി കുടുങ്ങുന്നത്.

ഈ മാസം 15ന് ആണ് കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയായ ല്ലാമൂല പാലത്തിങ്ങലിലെ കളപ്പറമ്പിൽ ഗഫൂർ അലിയെ (44) കടുവ ആക്രമിച്ച് കൊന്ന് തിന്നത്. 

vachakam
vachakam
vachakam

 ബുധനാഴ്ച രാത്രിയിൽ കൽക്കുണ്ട് ചേരിയിൽ മാധവൻ എന്നയാളുടെ വളർത്തുനായയെ അഞ്ജാത ജീവി കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. വനം വകുപ്പ് പരിശോധനയിൽ ഇത് പുലിയാണെന്ന് കണ്ടെത്തി. ഇതോടെ കടുവക്ക് പിന്നാലെ പ്രദേശത്ത് പുലിയുടെ സാന്നിധ്യവും ഉറപ്പിച്ചിരിക്കുകയാണ്.

അതേസമയം കടുവ കേരള എസ്റ്റേറ് ഭാഗം വിട്ട് മറ്റെവിടേയും പോയിട്ടില്ലെന്നാണ് വനം വകുപ്പിൻറെ നിഗമനം.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam