കൽപറ്റ: വയനാട് ചുണ്ടേലിൽ പുള്ളിപ്പുലി. വീടിനു മുന്നിലൂടെ പോകുന്ന പുള്ളിപ്പുലി യുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ.
കണ്ണൻചാത്തിലെ വിജേഷിന്റെ വീട്ടിലെ കാർ പോർച്ചിൽ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളിൽ പുലി സാന്നിധ്യം വ്യക്തമായതോടെ പുലിയെ വനംവകുപ്പ് കൂടുവച്ചു പിടികൂടണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെയാണ് പുലി ചുണ്ടേൽ കണ്ണൻചാത്ത് പ്രദേശത്തെത്തിയത്.
കഴിഞ്ഞയാഴ്ചയും പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ചുണ്ടേൽ കണ്ണൻചാത്ത് കൂരിയിൽ ഉണ്ണികൃഷ്‌ണന്റെ വീടിനു മുന്നിലാണ് വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ പുലിയും കുട്ടിയുമെത്തിയത്.
ഉണ്ണികൃഷ്‌ണൻ ജോലിക്കു പോയതിനു പിന്നാലെ ഭാര്യ ബിനീഷ വീടിന് മുന്നിലിറങ്ങിയപ്പോഴാണ് പുലിയെ കണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്