പാലക്കാട് : മലമ്പുഴയിൽ വീണ്ടും പുലി. പാലക്കാട് മലമ്പുഴയിൽ നവോദയ സ്കൂളിന് സമീപമാണ് പുലിയിറങ്ങിയത്.
കഴിഞ്ഞ ഒരാഴ്ചയായി മലമ്പുഴയിലെ പല സ്ഥലങ്ങളിലായി പുലിയെ കണ്ടിരുന്നു. മലമ്പുഴ സ്കൂളിൻ്റെ മതിലിലും പുലിയെ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.
രാത്രി എട്ട് മണിയോടെ റോഡു മുറിച്ചു കടക്കുന്നത് കണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
സ്കൂളിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നു പുലിയുടെ ശബ്ദം കേട്ടതായും വനംവകുപ്പിനെ അറിയിച്ചെന്നും ഇവർ പറയുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവിടെ പുലി എത്തിയതായി നാട്ടുകാർ പറഞ്ഞു. പുലിയുടെ കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
