തിരുവനന്തപുരം: നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25 മുതല്‍ വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭായോഗം നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.
ഓണ്‍ലൈന്‍ ആയാണ് ഗവർണ്ണർ അംഗീകാരം നല്‍കിയത്. നിയമസഭാ സമ്മേളനം തുടങ്ങുന്ന 25നു നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിന് ഗവര്‍ണറെ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കൊച്ചിയിലും തൃശൂരും നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുത്ത ശേഷംമാത്രമാണ് ഗവര്‍ണര്‍ തലസ്ഥാനത്ത് തിരിച്ചെത്തുകയുള്ളൂ.
18നു ശേഷം സ്പീക്കര്‍ നേരിട്ടെത്തി ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്