കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് സിപിഐഎം നേതാവ് എം. സ്വരാജ്.
ഇഡി, സിബിഐ എന്നെല്ലാം കേട്ടാൽ മുട്ടിലിഴഞ്ഞ് സംഘപരിവാറിന് പാദസേവ ചെയ്യുന്ന കോൺഗ്രസ് നേതാക്കളല്ല ഇടതുപക്ഷം. ഇഡിയെന്നും സിബിഐ എന്നും കേട്ടാൽ വാലും ചുരുട്ടി വരുന്ന കോൺഗ്രസുകാരെയേ നരേന്ദ്ര മോദിയ്ക്ക് അറിയൂ. ഹിമന്ത ബിശ്വ ശർമ,സുവേന്തു അധികാരി അങ്ങനെ എത്രയോ നേതാക്കൾ ഉദാഹരണങ്ങളാണ്. കോൺഗ്രസുകാരെ പോലെ പേടിച്ച് വിറയ്ക്കുന്നവരല്ല സിപിഐഎം." സ്വരാജ് വ്യക്തമാക്കി.
ഇഡി എന്ന വേട്ടപ്പട്ടിക്ക് മുന്നിൽ പേടിച്ച് പോകുന്നയാളല്ല പിണറായി വിജയൻ എന്നും സ്വരാജ് പറഞ്ഞു. ഇഡിയെന്നും സിബിഐയെന്നും കേട്ടാൽ പേടിച്ച് ഓടുന്ന കോൺഗ്രസുകാരെ മാത്രമേ നരേന്ദ്ര മോദിക്ക് അറിയൂ. അവസാന ശ്വാസം വരെ പൊരുതുന്ന ഇടതുപക്ഷത്തെ മോദിക്ക് അത്ര പരിചയമില്ല.
അതേസമയം, മുഖ്യമന്ത്രിയുടെ മകൾ കമ്പനിക്ക് നേതൃത്വം നൽകിയത് കൊണ്ട് മാത്രം പുകമറ സൃഷ്ടിക്കുകയാണ്. ഇഡി ക്കോ ഇഡിയെ പറഞ്ഞു വിട്ടവർക്കോ പിണറായി വിജയന്റെ രോമത്തിൽ പോലും തൊടാൻ കഴിയില്ല. കള്ളപ്പണം ബാങ്ക് അക്കൗണ്ടിലൂടെ കൈമാറിയത് എവിടെ എങ്കിലും കണ്ടിട്ടുണ്ടോയെന്ന് ചോദിച്ച സ്വരാജ് ഈ കേസിൽ മാധ്യമങ്ങൾ അടക്കം മറുപടി പറയണമെന്നും കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
