കോട്ടയം: വൈക്കത്ത് എൽഡിഎഫ് വിമത സ്ഥാനാർത്ഥിക്ക് മർദനം. വൈക്കം നഗരസഭയിലെ 13ാം വാർഡിൽ നിന്ന് ജയിച്ച എൽഡിഎഫ് വിമത സ്ഥാനാർത്ഥി എ സി മണിയമ്മയ്ക്കും സഹപ്രവർത്തർക്കുമാണ് മർദനമേറ്റത്.
വാർഡിൽ വിജയിച്ച മണിയമ്മയും സംഘവും നന്ദി രേഖപ്പെടുത്താൻ വീടുകൾ കയറുന്നതിനിടെയയിരുന്നു അസഭ്യവും മർദനവും.
മണിയമ്മ 288 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിയായ ആശ ലിജി കുമാറിന് 168 വോട്ടുകളാണ് ലഭിച്ചത്. സിപിഐഎം - ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിച്ചതായാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
