തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ മുന്‍തൂക്കം എല്‍ഡിഎഫിനാണ്. ബ്ലോക്ക്, ഗ്രാമ, ജില്ലാപഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥ് ലീഡ് ചെയ്യുകയാണ്. അതേസമയം തൃശൂര്‍ കോര്‍പ്പറേഷനില്‍ ആദ്യ ലീഡ് എന്‍ഡിഎക്കാണ്.
മറ്റ് ഫലങ്ങള്‍ ഇങ്ങനെ:
തൊടുപുഴ നഗരസഭ ഇരുപതാം വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. 20, 21 വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി. പാലക്കാട് നഗരസഭ 28-ാം വാര്‍ഡില്‍ ബിജെപി ജയിച്ചു. കെ. ബാബു 41 വോട്ടിന് ജയിച്ചു. പരപ്പനങ്ങാടി നഗരസഭയില്‍ 5 ഡിവിഷനില്‍ യുഡിഎഫിന് വിജയം. ബിജെപി ഒരു സീറ്റിലും ജയിച്ചു
വര്‍ക്കല നഗരസഭയില്‍ 5 വാര്‍ഡുകളില്‍ എല്‍ഡിഎഫ് മുന്നിലാണ. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. കാസര്‍കോട് നഗരസഭയില്‍ യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പമെന്നാണ് റിപ്പോര്‍ട്ട്. കൊട്ടാരക്കര നഗരസഭയില്‍ നാല് ഡിവിഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു.
ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചു. നഗരസഭ ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി പുഷ്പ വിജയകുമാര്‍ 70 വോട്ടിന് വിജയിച്ചു. കോതമംഗലം നഗരസഭയില്‍ യുഡിഎഫ് മുന്നില്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
