തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദിച്ചു. ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് മോപ് സ്റ്റിക് ഉൾപ്പെടെ ഉപയോഗിച്ച് മർദ്ദിച്ചെന്നാണ് പരാതി.
വഞ്ചിയൂർ കോടതി വളപ്പിനുള്ളിൽ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. ശ്യാമിലിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബെയ്ലിൻദാസ് നേരത്തെയും മർദിച്ചിട്ടുണ്ടെന്ന് ജൂനിയർ അഭിഭാഷക ശ്യാമിലി പറയുന്നു. താൻ ഗർഭിണിയായിരിക്കെയും സീനിയർ അഭിഭാഷകന്റെ മർദനമേറ്റിട്ടുണ്ട്.
ഇന്ന് 'നീ ആരോടാ സംസാരിക്കുന്നതെന്ന്' ചോദിച്ച് മുഖത്തടിച്ച് നിലത്തിടുകയായിരുന്നു. വീണ് കിടന്നിട്ടും എല്ലാവരുടെയും മുന്നിൽ വെച്ച് വീണ്ടും മർദിച്ചുവെന്നും ശ്യാമിലി പറഞ്ഞു.
മർദനത്തിന് ശേഷം പരാതിപ്പെടുമെന്ന ബെയ്ലിൻ ദാസിനോട് പറഞ്ഞു. ബെയ്ലിൻ ഓഫീസിൽ നിന്ന് പോകാൻ ശ്രമിച്ചപ്പോൾ പറ്റില്ലെന്ന് പറഞ്ഞ് താൻ തടുത്തു. അപ്പോൾ വീണ്ടും മർദിച്ചുവെന്നും ശ്യാമിലി പറഞ്ഞു. നേരത്തെയും ഇത്തരത്തിൽ സീനിയർ അഭിഭാഷകൻ പെരുമാറിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്