വയനാട്: തുരങ്കപാതാ നിർമാണം നടക്കുന്ന മീനാക്ഷി പാലത്തിന് സമീപത്ത് മണ്ണിടിച്ചിൽ. നിർമാണ പ്രവത്തനങ്ങൾ നടന്നു കൊണ്ടിരിക്കെയാണ് അപകടം നടന്നത്. രാവിലെ ശക്തമായ മഴ പെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അപകടം ഉണ്ടായത്.
മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് പേരിൽ ഒരാളെ രക്ഷപ്പെടുത്തി. വാഹനങ്ങൾടക്കം മണ്ണിനടിയിൽ പെട്ടു. എൻഡിആർഎഫ് ടീമിനോട് സ്ഥലത്തേക്ക് പുറപ്പെടാൻ നിർദേശിച്ചതായി മന്ത്രി ടി. സിദ്ധിഖ് അറിയിച്ചു.
കൂടുതൽ ആളുകൾ മണ്ണിനടിയൽ കുടുങ്ങിയിട്ടുണ്ടോ എന്നതടക്കം പരിശോധിച്ച് വരികയാണ്. അപകട മേഖലയിലേക്ക് ഒരു കാരണവശാലും പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
