നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നടന്‍ ദിലീപിനെ വിട്ടയച്ചതില്‍ സന്തോഷമെന്ന് നടിയും അമ്മ വൈസ് പ്രസിഡന്‍റുമായ ലക്ഷ്മിപ്രിയ. ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് ജനറല്‍ ബോഡിക്ക് ശേഷം ബന്ധപ്പെട്ടവര്‍ അറിയിക്കും എന്നായിരുന്നു മറുപടി.
ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ അന്നും ഇന്നും വിശ്വസിക്കുന്നില്ലെന്നും ആഗ്രഹിച്ചതുപോലെ കോടതി വിധി വന്നതില്‍ സന്തോഷമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ദിലീപിനെ വിശ്വസിക്കുന്നു എന്നതിന് അര്‍ത്ഥം താന്‍ നടിക്കൊപ്പമല്ല എന്നല്ലെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.
ലക്ഷ്മിപ്രിയയുടെ വാക്കുകള്‍
വ്യക്തിപരമായി എനിക്ക് സന്തോഷം തരുന്ന വാര്‍ത്തയാണ്. അന്നും ഇന്നും അദ്ദേഹം തെറ്റ് ചെയ്തു എന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനറല്‍ ബോഡിക്ക് ശേഷം ബന്ധപ്പെട്ടവര്‍ പറയും. വിധിയില്‍ സന്തോഷവതിയാണ്.
രണ്ടുപേരും ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമാണ് പക്ഷേ ഇദ്ദേഹം അത് ചെയ്യില്ല എന്ന വിശ്വാസമാണ് എനിക്ക് അന്നും ഇന്നും. അത് ഞാന്‍ ആദ്യമേ തുറന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ്. ഞാന്‍ നടിക്കൊപ്പമല്ല എന്നല്ല അതിന് അര്‍ത്ഥം.
നമ്മള്‍ വിധിക്കുന്നതുപോലെയല്ലല്ലോ ഇത് കോടതി തീരുമാനിച്ച വിധിയല്ലേ അതിനെ നമ്മള്‍ ബഹുമാനിക്കണം. കോടതി വിധിയെ അംഗീകരിക്കുന്നു. നമ്മള്‍ എന്താണോ വിചാരിച്ചത് അത് തന്നെ വന്നതില്‍ സന്തോഷം. മറിച്ചായിരുന്നെങ്കിലും ആ കോടതി വിധിക്കൊപ്പം തന്നെ നിന്നിരുന്നേനെ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
