കണ്ണൂരിൽ മുക്കുപണ്ടം വെച്ച് ലക്ഷങ്ങളുടെ സ്വ‍ർണക്കവർച്ച; ആദ്യം തട്ടിപ്പ് അറിഞ്ഞത് സ്വർണം തിരികെയെടുത്ത പ്രവാസി; ജീവനക്കാരൻ ഒളിവിൽ

MAY 4, 2025, 9:39 PM

ഇരിട്ടി: കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷത്തോളം രൂപയുടെ സ്വർണം ജീവനക്കാരൻ കവർന്നു.

ഇരിട്ടി ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിലാണ് കവർച്ച നടന്നത്. ബാങ്ക് ജീവനക്കാരനും താല്‍ക്കാലിക കാഷ്യറുമായ സുധീർ തോമസാണ് തട്ടിപ്പ് നടത്തിയത്.

സിപിഐഎം പ്രാദേശിക നേതാവായ സുധീർ തോമസിനെതിരെ ഇരിട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് സെക്രട്ടറി അനീഷ് കുര്യന്റെ പരാതിയിലാണ് പൊലീസിന്റെ നടപടി.

vachakam
vachakam
vachakam

സ്ട്രോങ് റൂമില്‍   18 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്വർണം എടുത്ത് പകരം മുക്കുപണ്ടം വയ്ക്കുകയായിരുന്നു. 

ഏപ്രിൽ 29നും മെയ് ഒന്നിനും ഇടയിലാണ് ബാങ്കിൽ തിരിമറി നടന്നതെന്നാണ് പൊലീസ് പറയുന്നത്. ബാങ്കില്‍ പണയംവെച്ചിരുന്ന സ്വർണം തിരികെയെടുത്ത പ്രവാസിയാണ് പറ്റിക്കപ്പെട്ടതായി ആദ്യം തിരിച്ചറിഞ്ഞത്.

തുടർന്ന് നടന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. ബാങ്കിലെ ജീവനക്കാരനായിരുന്ന സുധീറിന് അടുത്തകാലത്താണ് താൽക്കാലിക ക്യാഷറുടെ ചുമതല ലഭിക്കുന്നത്. ഇങ്ങനെയാണ് ഇയാൾക്ക് ബാങ്കിന്റെ സ്ട്രോങ് റൂമിന്റെ ചുമതല ലഭിച്ചത്. നിലവിൽ സുധീർ ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിലിലാണ് പൊലീസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam