ആലപ്പുഴ: വിവാഹദിനത്തിൽ രാവിലെ അപകടത്തില്‍ പരിക്കേറ്റ വധുവിന്റെ ശസ്ത്രക്രിയ വിജയകരം. നട്ടെല്ലിനായിരുന്നു ആവണിക്ക് സാരമായി പരിക്കേറ്റത്.
ചേര്‍ത്തല ബിഷപ് മൂര്‍ സ്‌കൂള്‍ അധ്യാപികയായ ആവണിയും ചേര്‍ത്തല കെവിഎം എന്‍ജിനീയറിംഗ് കോളേജ് അസിസ്റ്റന്റ് പൊഫസറുമായ ഷാരോണും തമ്മില്‍ ഇന്നലെയായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്.
തണ്ണീര്‍മുക്കത്തുള്ള ബ്യൂട്ടീഷന്റെ അടുത്തുപോയി മടങ്ങുംവഴി ആവണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.
ആവണിക്ക് നട്ടെല്ലിനും കാലിനും കൈക്കുമാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ക്കും പരിക്കേറ്റിരുന്നു. ആദ്യം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ആവണിയെ പ്രവേശിപ്പിച്ചത്. പിന്നീട് വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആവണിയ്ക്ക് ഞരമ്പിനേറ്റ ക്ഷതവും പരിഹരിച്ചു. നിലവില്‍ കൊച്ചിയിലെ വിപിഎ ലേക്‌ഷോര്‍ ആശുപത്രിയിലാണ് ആവണി ചികിത്സയിലുള്ളത്. വിവാഹ സമ്മാനമെന്ന നിലയില്‍ ആവണിയുടെ ചികിത്സ ആശുപത്രി അധികൃതര്‍ സൗജന്യമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
