ഇടുക്കി: റവന്യൂ വകുപ്പിന്‍റെ കണ്ടെത്തല്‍ തള്ളി മാത്യു കുഴല്‍നാടന്‍. റിസോര്‍ട്ട് ഭൂമിയില്‍ അര ഏക്കര്‍ കൂടുതലുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ.
സ്‌ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്നതിൽ ഒരിഞ്ച് പോലും കൂടുതല്‍ കൈവശം വച്ചിട്ടില്ലെന്നും സ്ഥലത്തിന് നിജസ്ഥിതി സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മിച്ച ഭൂമി ആണെങ്കിൽ രജിസ്ട്രേഷൻ നടക്കുമോ? സ്ഥലത്തിന് സ്വാഭാവിക അതിർത്തി മാത്രം ആണുള്ളത്. ചുറ്റു മതിൽ ഇല്ല. പുറമ്പോക്ക് കയ്യേറി മതിൽ കെട്ടി എന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കീഴ്ക്കാം തൂക്ക് ആയ സ്‌ഥലം അളക്കുമ്പോൾ വിരിവ് എന്ന പേരിൽ കൂടുതൽ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്