മലപ്പുറം: കുറ്റിപ്പുറത്തെ ആശുപത്രി ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. ആശുപത്രി മാനേജർ കുറ്റിപ്പുറം സ്വദേശി അബ്ദു റഹിമാനെ ആണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ആശുപത്രിയിലെ ജീവനക്കാരി അമീനയുടെ ആത്മഹത്യയിലേക്ക് നയിച്ചത് മാനേജർ അബ്ദുറഹിമാന്റെ മാനസിക പീഡനവും തൊഴില്‍ സമ്മര്‍ദ്ദവുമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. ഒരാഴ്ചക്ക് ശേഷമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ഡിസംബറിൽ ആശുപത്രിയിൽ നിന്ന് രാജി വെക്കാൻ അമീന സന്നദ്ധത അറിയിച്ചിട്ടും അബ്ദുറഹിമാൻ സമ്മതിച്ചിരുന്നില്ലെന്നും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറായില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് പറഞ്ഞ് തുടരാൻ നിർബന്ധിച്ചുവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെ ആണ് അറസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
