രാഷ്ട്രീയ ലാഭത്തിന് വേണ്ടി പൊലീസിനെ പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുമ്പോഴും ക്രമസമാധാന പരിപാലനത്തിലും കുറ്റാന്വേഷണ മികവിലും കഴിവ് തെളിയിച്ചുകൊണ്ട് ഇന്ത്യയിലെ രണ്ടാമത്തെ പൊലീസ് സ്റ്റേഷനായി ആലപ്പുഴ കുത്തിയതോട് പൊലീസ് സ്റ്റേഷൻ മാറി.
ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനോട് ഐ എസ് ഓ അംഗീകാരം നേടിയിരിക്കുകയാണ് കുത്തിയതോട് പൊലീസ് സ്റ്റേഷൻ. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ പൊലീസ് സ്റ്റേഷനാണ് കുത്തിയതോട്. നേരത്തെ ഈ നേട്ടം കൈവരിച്ചതാകട്ടെ അർത്തുങ്കൽ പോലീസ് സ്റ്റേഷൻ ആയിരുന്നു.ഇന്നലെ കുത്തിയതോട് പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബി എസ് ഡയറക്ടർ വെങ്കിട്ട നാരായണയിൽ നിന്നും അരൂർ എംഎൽഎ ദിലീമ ജോജോയാണ് ഈ അംഗീകാരം ഏറ്റുവാങ്ങിയത്.
ഇന്ത്യയിൽ തന്നെ ആയിരക്കണക്കിന് വരുന്ന പൊലീസ് സ്റ്റേഷനുകൾ ആണുള്ളത്. ഇതിൽ നിന്നും തെരഞ്ഞെടുത്ത രണ്ട് സ്റ്റേഷനുകളും കേരളത്തിലാണ് എന്നുള്ളതാണ് ശ്രദ്ധേയം. ആലപ്പുഴ ജില്ലയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ അംഗീകാരം നേടിയതോടെ കേരളത്തിലെ മറ്റ് സ്റ്റേഷനുകളും അംഗീകാരം നേടിയെടുക്കുന്നതിനുള്ള പരിശ്രമത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
