കുന്ദമംഗലം: കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷൻ കെ.യു.ടി.എ കുന്ദമംഗലം സബ് ജില്ല കമ്മിറ്റി ഉറുദു ഡമാക്കാ എന്ന പേരിൽ നടത്തിയ ഫുട്‌ബോൾ മത്സരത്തിൽ വിജയികളായി മർകസ് ബോയ്‌സ് സ്‌കൂൾ ടീം. തലപെരുമണ്ണയിൽ നടന്ന മത്സരത്തിൽ യുപി തലത്തിലും ഹൈസ്‌കൂൾ തലത്തിലും ഒന്നാമതെത്തിയാണ് മർകസ് ടീം ഇരട്ട വിജയം നേടിയത്.
വിജയികൾക്ക് കെ.യു.ടി.എ കുന്ദമംഗലം സബ് ജില്ല പ്രസിഡന്റ് ഫാത്തിമത്ത് സുഹറ ട്രോഫി നൽകി. ടീം അംഗങ്ങളെ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പിയുടെ നേതൃത്വത്തിൽ അധ്യാപകരും പിടിഎയും അഭിനന്ദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
