കുമളി: പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചുകടത്തിയ 10ലക്ഷത്തോളം വിലമതിക്കുന്ന പുകയില ഉത്പന്നങ്ങളുമായി യുവാവ് കുമളിയിൽ പിടിയിൽ.
കാമാക്ഷി പാറക്കടവ് ഇഞ്ചൻതുരുത്തിൽ ബിനീഷ് ദേവ് (38) കുമളി പോലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് കുമളി പോലീസും നർക്കോട്ടിക് സെല്ലിലെ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം പിടികൂടിയത്.
തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാനിലായിരുന്നു പുകയില ഉത്‌പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. 31 ചാക്കുകളിലായി നിറച്ച ഉത്പന്നങ്ങൾ വാനിന്റെ അടിഭാഗത്ത് അടുക്കിവെച്ച ശേഷം, പുറമെ പച്ചക്കറി പെട്ടികൾ നിരത്തി സംശയം തോന്നാത്ത രീതിയിലായിരുന്നു കടത്ത്.
കൂടുതൽ അന്വേഷണം നടത്തി വരുന്നതായും പോലീസ് അറിയിച്ചു. കട്ടപ്പന, കുമളി, ചെറുതോണി, അടിമാലി തുടങ്ങിയ മേഖലകളിലെ ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യാനാണ് ഇവ എത്തിച്ചതെന്ന് പ്രതി മൊഴി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
