കൊച്ചി: കുംഭമേളയിലെ ചിത്രങ്ങളിലൂടെ വൈറലായ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും അതിനാല്‍ ഉടന്‍ നേരിട്ട് ഹാജരാകാന്‍ കഴിയില്ലെന്നും അറിയിച്ച് ഭര്‍ത്താവ് ഫര്മാന്. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്ന മാതാപിതാക്കളുടെ പരാതിയില്‍ മധ്യപ്രദേശ് പൊലീസ് ദമ്പതികള്‍ക്കായി അന്വേഷണം നടത്തവെയാണ് ഫര്‍മാന്റെ പ്രതികരണം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ഡിഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നേരിട്ട് ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഭാര്യ ഗര്‍ഭിണിയാണെന്നും ദീര്‍ഘദൂര യാത്രകള്‍ ചെയ്യാന്‍ സാധിക്കില്ലെന്നും ഭര്‍ത്താവ് മധ്യപ്രദേശ് ഖര്‍ഗോണിലെ വനിതാ എസ്ഐയെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെയും ഭര്‍ത്താവ് ഫര്‍മാനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മെയ് 20 വരെ തടഞ്ഞിട്ടുണ്ട്.
മാര്‍ച്ചില്‍ കേരളത്തിലെത്തിയ പെണ്‍കുട്ടി തന്നെ പിതാവ് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് തിരുവനന്തപുരം തമ്പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രേഖകള്‍ പ്രകാരം 18 വയസും മൂന്ന് മാസവുമാണ് പ്രായമെന്ന് ബോധ്യപ്പെട്ടതോടെ പൊലീസ് യുവതിയെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയക്കുകയായിരുന്നു. മാര്‍ച്ച് 11 ന് പൂവാര്‍ പഞ്ചായത്തില്‍ വെച്ച് ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വിവാഹം വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുകയും വിവാഹത്തിന് നിയമപരമായ പ്രായമായില്ലെന്ന് ചൂണ്ടിക്കാട്ടി ഫര്‍മാനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും ആയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനുമെതിരെ കർശന നിയമനിർമാണം; ഡിജിറ്റൽ മാധ്യമങ്ങളും പരിധിയിൽ
ലീഗ്, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം; വടകരയിൽ മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു
നെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷം; 80 പേർക്കെതിരെ കേസെടുത്ത് പൊലീസ്
വയനാട് ദുരിതാശ്വാസ വിഷയത്തിൽ അനവസരത്തിൽ പ്രസ്താവന നടത്തി; കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും