കാസര്‍കോട്: ഭർത്താവിന്‍റെ മർദനത്തെ തുടർന്ന് ഭർതൃവീട്ടിൽ നിന്നിറങ്ങി സ്വന്തം വീട്ടിലേക്ക് പോയ യുവതിയ്ക്ക് പിതാവിന്റെ മർദ്ദനം. കാസര്‍കോട് കുമ്പളയിലാണ് യുവതിക്ക് ക്രൂരമര്‍ദനമേറ്റത്.
ഭര്‍ത്താവും യുവതിയുടെ പിതാവും രണ്ടാനമ്മയും ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. മര്‍ദനം സഹിക്കാനാകാതെ ഇരുപതുകാരിയായ യുവതി കൈക്കുഞ്ഞിനെ വീട്ടിലാക്കി ഇറങ്ങിയോടി.
ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി നിലവില്‍ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. കാലിനും കൈക്കുമുള്‍പ്പെടെ പരിക്കുണ്ട്. ഡെറ്റോൾ കുടിച്ചാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. ആറുമാസം പ്രായമായ കുഞ്ഞാണ് യുവതിക്കുളളത്.
ഒരുവര്‍ഷമായി ഭര്‍ത്താവ് ശാരീരികമായി മര്‍ദിക്കാറുണ്ടെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. കുമ്പള സ്വദേശിയായ ഫിറോസ് എന്നയാളാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ക്ക് മറ്റൊരു വിവാഹം കഴിക്കണമായിരുന്നു. ഇതിനെ എതിര്‍ത്തതോടെയാണ് മര്‍ദിച്ചത്.
ഇതോടെ സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ തിരികെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ശാരീരികമായി ഉപദ്രവിച്ചു. ഇതോടെയാണ് യുവതി ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്