മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കേണ്ടെന്നാണ് വ്യക്തിപരമായ തീരുമാനമെന്ന് കെ.ടി. ജലീൽ എംഎൽഎ. പാർട്ടി നിർബന്ധിച്ചാൽ മാറിനിൽക്കാൻ കഴിയില്ല. നാല് തവണ എംഎൽഎയും മന്ത്രിയുമാക്കിയത് പാർട്ടിയാണ്. തനിക്ക് നിലയും വിലയും തന്നതും പാർട്ടിയാണ്. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ എല്ലാ പ്രവർത്തനവും തുടരുമെന്നും കെ.ടി. ജലീൽ പറഞ്ഞു.
'മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനിക്കും. തവനൂരില്‍ മൂന്ന് ടേം കഴിഞ്ഞു. മൂന്ന് ടേം കഴിയുന്ന സമയത്ത് പ്രയാസവും ബുദ്ധിമുട്ടും ഉണ്ടാകും.വ്യക്തിപരമായി മാറി നിന്നാല്‍ കൊള്ളാമെന്നുണ്ട്. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.
പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരത്തിനെതിരെ മത്സരിക്കുമെന്ന വാർത്ത ഊഹാപോഹം മാത്രമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജില്ലയിൽ ഉണ്ടാക്കിയ നേട്ടം നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ ആകില്ല'. ജലീൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
