മലപ്പുറം: തവനൂർ എംഎൽഎ കെ.ടി ജലീൽ പൊന്നാനി മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച ജലീൽ പൊന്നാനി ആണെങ്കിൽ മത്സരിക്കാമെന്ന് സന്നദ്ധത അറിയിച്ചു എന്നാണ് സൂചന.
തദ്ദേശ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ 7 പഞ്ചായത്തിലും എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ തവനൂർ സുരക്ഷിതമല്ലെന്നാണ് ജലീലിന്‍റെ വിലയിരുത്തൽ.
പൊന്നാനിയിൽ ഇത്തവണ കരുത്തനായ സ്ഥാനാർഥി ഇല്ലെങ്കിൽ തിരിച്ചടി നേരിടുമെന്നാണ് എൽഡിഎഫിന്‍റെ കണക്കൂകൂട്ടൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് ജലീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനിക്കുമെന്നും ജലീൽ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
