മലപ്പുറം : യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ വെല്ലുവിളിച്ച് മുൻമന്ത്രി കെ.ടി. ജലീൽ എം.എൽ.എ. ബന്ധുനിയമന വിവാദത്തിൽ തനിക്കെതിരായ ലോകായുക്ത വിധി ജസ്റ്റിസ് സിറിയക് ജോസഫിനെ സ്വാധീനിച്ചു നേടിയതാണെന്നും അല്ലെന്നാണെങ്കിൽ ഫിറോസ് ഖുർആൻ തൊട്ട് സത്യം ചെയ്യണമെന്നും ഖുർആൻ ഉയർത്തി കെ.ടി.ജലീൽ വെല്ലുവിളിച്ചു.
''ഐസ്ക്രീം പാർലർ കേസിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയത് സിറിയക് ജോസഫ് ഹൈക്കോടതി ജഡ്ജിയായിരിക്കുമ്പോഴാണ്. ലീഗ് നേതാക്കൾ സിറിയക് ജോസഫിനെ ഏറെ സഹായിച്ചിട്ടുണ്ട്. തനിക്കെതിരായ ബന്ധുനിയമനക്കേസിൽ ലീഗ് നേതാക്കൾ സിറിയക് ജോസഫിനെ സ്വാധീനിച്ചു''.
താൻ നിരപരാധിയാണെന്നും മന്ത്രിയായിരിക്കുമ്പോൾ ബന്ധുനിയമനത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ ഖുർആനിൽ തൊട്ട് സത്യം ചെയ്ത് ജലീൽ വ്യക്തമാക്കി.
ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജറായി ബന്ധുവായ കെ.ടി. അദീപിനെ നിയമിച്ചതാണ് ജലീലിന് മന്ത്രിസ്ഥാനം നഷ്ടപ്പെടാൻ കാരണം. കെടി അദീപ് ഇപ്പോള്‍ ബാങ്ക് ഓഫ് ബറോഡയുടെ കൊച്ചിയിലെ ചീഫ് മാനേജരാണെന്നും ജലീല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
