വോട്ട്  എസ്എഫ്ഐക്ക്: മണ്ണാർക്കാട് എംഇഎസ് കോളജിലെ കെഎസ്‍യു യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

OCTOBER 10, 2025, 2:01 AM

 പാലക്കാട്: കെഎസ്‍യു പ്രവര്‍ത്തകര്‍ എസ്എഫ്ഐക്ക് വോട്ട് ചെയ്ത സംഭവത്തിൽ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിലെ കെഎസ്‍യു യൂണിറ്റ് പിരിച്ചു വിട്ടു. ഇന്നലെ നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലാണ്  കെഎസ്‍യു പ്രവര്‍ത്തകര്‍ എസ്എഫ്ഐക്ക് വോട്ട് ചെയ്തത്. 

തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വോട്ട് ചെയ്ത പ്രവർത്തകർക്കെതിരെ നടപടി എടുക്കുമെന്ന കെഎസ്‍യു സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. 

സംഭവത്തില്‍ അന്വേഷണത്തിന് പാലക്കാട് ജില്ലാ കമ്മിറ്റി രണ്ടംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും കെഎസ്‍യു ജില്ലാ പ്രസിഡന്‍റ്  നിഖില്‍ കണ്ണാടി പ്രസ്താവനയിലൂടെ അറിയിച്ചു. 

vachakam
vachakam
vachakam

യുയുസി, വൈസ് ചെയർമാൻ , ജനറൽ സെക്രട്ടറി എന്നീ ജനറൽ സീറ്റുകളിൽ കെഎസ്‍യു മത്സരിക്കും, ബാക്കി മുഴുവൻ ജനറൽ സീറ്റുകളിലും എംഎസ്എസും മത്സരിക്കാം എന്നാണ് എംഎസ്എസ്-കെഎസ്‍യു സംസ്ഥാന നേതാക്കൾ ഉണ്ടാക്കിയ ധാരണ.

ഒരു ജനറൽ സീറ്റിലേക്ക് പോലും കെഎസ്‍യു നോമിനേഷൻ നൽകിയില്ലെന്നും കെഎസ്‍യു സംസ്ഥാന നേതൃത്വം അറിയിച്ചു. കോളജിൽ മുന്നണി മര്യാദ കെഎസ്‌യു പാലിച്ചില്ലെന്ന് എംഎസ്എഫ് ആരോപിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam