എറണാകുളം ലോ കോളേജില്‍ പ്രധാനമന്ത്രിക്കെതിരെ കെ എസ് യു ബാനര്‍; പിന്നീട് സംഭവിച്ചത് 

JANUARY 16, 2024, 6:39 PM

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കടന്നുപോകുന്ന എറണാകുളം ലോകോളേജ് കാമ്പസില്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്ത് മാറ്റി പോലീസ്. കെ.എസ്.യു പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡാണ് പോലീസെത്തി എടുത്തുമാറ്റിയത്. സംഭവത്തിൽ രണ്ട് കെഎസ്യു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ട് ഉണ്ട്. 

'മോദി ഗോ ബാക്ക്' എന്നെഴുതിയ ബോര്‍ഡാണ് ഉച്ചയോടെ കെഎസ്യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ സ്ഥാപിച്ചത്. പോലീസ് എത്തി അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥികള്‍ അതിന് കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസ് തന്നെ ആളുകളെ വരുത്തി ബോര്‍ഡ് അഴിച്ചുമാറ്റുകയായിരുന്നു. എന്നാൽ ഇതിന് പിന്നാലെ ക്യാമ്പസിനകത്ത് വിദ്യാര്‍ഥികള്‍ തമ്പടിച്ചതോടെ ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.

കൂടുതല്‍ വിദ്യാര്‍ഥികള്‍ ക്യാമ്പസിലേക്കെത്തുകയും സേവ് ലക്ഷദ്വീപ്, സേവ് മണിപ്പൂര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കുകയും ചെയ്തതോടെ ആണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് ക്യാമ്പസിനുള്ളില്‍ നിന്ന് വിദ്യാര്‍ഥികളെ പോലീസ് ഒഴിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam