കൊച്ചി: കെപിസിസി അവഗണിക്കുന്നുവെന്ന് കെഎസ്‌യു. കെപിസിസി നേതൃത്വത്തിനെതിരെ കെഎസ്‌യു സംസ്ഥാന ഭാരവാഹി യോഗത്തിലാണ് വിമർശനമുയർന്നത്.
യൂത്ത് കോൺഗ്രസിന് നൽകുന്ന പരിഗണന കെഎസ്‌യുവിന് ലഭിക്കുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റും നേതാക്കളുടെ ഇടപെടലും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. പുനഃസംഘടന പൂർത്തിയാക്കാത്തതിലും കെഎസ്‌യുവിന് പരാതിയുണ്ട്.
ജാമ്യം എടുക്കാൻ പോലും സഹായിച്ചില്ലെന്ന് നേതാക്കൾ പറയുന്നു. ജാമ്യത്തുക കെട്ടിവെക്കാൻ കെപിസിസി സഹായിച്ചില്ലെന്നും കെഎസ്‌യു നേതാക്കൾ കുറ്റപ്പെടുത്തി.
എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയുടെ സാന്നിധ്യത്തിലായിരുന്നു വിമർശനം. കെഎസ്‌യു ചുമതലയുണ്ടായിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം, കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത് എന്നിവരും യോഗത്തിലുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്