പാലക്കാട്: പാലക്കാട്-ഗൂഡല്ലൂർ റൂട്ടിൽ ആദ്യത്തെ കെഎസ്ആർടിസി സർവീസ് ആരംഭിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഒടുവിൽ യാഥാർത്ഥ്യമായിരിക്കുന്നത്.
പുതിയ സർവീസ് മണ്ണാർക്കാട്-വഴിക്കടവ്-നിലമ്പൂർ വഴിയാണ് ഗൂഡല്ലൂരിലേക്ക് എത്തുന്നത്. ദിവസവും രാവിലെ 7.45ന് പാലക്കാട് ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കും.
ഉച്ചയ്ക്ക് 12.20നാണ് ഗൂഡല്ലൂരിൽ എത്തുക. തിരിച്ച് ഉച്ചയ്ക്ക് 1.30ന് ഗൂഡല്ലൂരിൽ നിന്ന് പുറപ്പെട്ട് വൈകിട്ട് 6.05ന് പാലക്കാട് ഡിപ്പോയിൽ എത്തുന്ന രീതിയിലാണ് ക്രമീകരണം.
പാലക്കാട് നിന്ന് ഗൂഡല്ലൂരിലേക്ക് ബസ് സർവീസ് വേണമെന്ന യാത്രക്കാരുടെ തുടർച്ചയായ ആവശ്യം പരിഗണിച്ച് ഗതാഗത മന്ത്രിയെ നേരിൽക്കണ്ട് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് സർവീസിന് അനുമതി ലഭിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
