ബെംഗളൂരു: മലയാളികളുടെ യാത്രാക്ലേശം പരിഹരിക്കാൻ നടപടികളുമായി കെഎസ്ആർടിസി. ഓണത്തോടനുബന്ധിച്ചുള്ള അധിക ഷെഡ്യൂളുകൾ ഇന്ന് മുതൽ സർവീസ് നടത്തും.
പുതുതായി വാങ്ങിയ എസി സ്ലീപ്പറുകൾ ഉൾപ്പെടെയാണ് ഓണക്കാലത്ത് സർവീസ് നടത്തുക.ബെംഗളൂരുവിൽ നിന്നും മൈസൂരുവിൽ നിന്നും നാട്ടിലേക്ക് പ്രഖ്യാപിച്ച സർവീസുകൾ ഇന്ന് മുതൽ ഓടിത്തുടങ്ങും.
പുതുതായി കെഎസ്ആർടിസിയുടെ ഭാഗമായി മാറിയ പ്രീമിയം ബസുകൾ മുതൽ സൂപ്പർ ഫാസ്റ്റ് ബസുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. കൊട്ടാരക്കര, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം ഡിപ്പോകളിലേക്ക് അധിക സർവീസുകൾ ഉണ്ടാകും.
നിലവിൽ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഓപ്പറേറ്റ് ചെയ്യുന്ന 49 ഷെഡ്യൂളുകൾക്ക് പുറമേയാകും ഈ ബസുകളുടെ സർവീസ്.
ബസുകളിൽ ഫ്ലെക്സി നിരക്കുകൾ ബാധകമായിരിക്കുമെന്ന് കെഎസ്ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലും തോന്നുംപടി നിരക്ക് ഈടാക്കാറുള്ള സ്വകാര്യ ട്രാവൽ ഏജൻസികളുടെ നിരക്ക് വച്ച് താരതമ്യം ചെയ്യുമ്പോൾ ഇത് കുറവായിരിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
