തിരുവനന്തപുരം: സുതാര്യത ഉറപ്പാക്കാൻ കെ എസ് ആർ ടി സിയുടെ മൊത്തം നിയന്ത്രണം ഒറ്റ സോഫ്റ്റ് വെയറിലേക്ക് മാറ്റുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ.
അക്കൗണ്ട്, പര്‍ച്ചേസ്, സ്റ്റോക്ക് മാനേജ്മെന്റ് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പുതിയ സോഫ്റ്റ് വെയറിലേക്ക് മാറും. താൻ മന്ത്രി സ്ഥാനത്ത് നിന്ന് പോയാലും എം ഡി മാറിയാലും പൊളിക്കാൻ പറ്റാത്ത ഒരു സിസ്റ്റമായി കെ എസ് ആർ ടി സിയെ മാറ്റുകയാണ് ലക്ഷ്യമെന്നും ഗണേഷ് കുമാർ പറഞ്ഞു.
പേഴ്‌സണൽ മാനേജരില്ല, അക്കൗണ്ടിംഗ് മാനേജരില്ല, ഇനി ഇത്തരത്തിലുള്ള പരാതികൾ വേണ്ട, കംപ്യൂട്ടർ വന്നാൽ എല്ലാം മാറും, ഡാറ്റാ എൻട്രി മാത്രം മതി, മറ്റെല്ലാം കമ്പ്യൂട്ടറിലൂടെ അറിയാം. ഇത് ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നും പുതിയ നിയമനത്തിന്റെ ആവശ്യമില്ലെന്നും ഗണേഷ് കുമാർ പറയുന്നു.
ശാശ്വതമായ ഒരു പരിഹാരമില്ലാതെ കെഎസ്ആർടിസി രക്ഷപ്പെടില്ല. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നഷ്ടത്തിലോടുന്ന മുഴുവൻ റൂട്ടുകളും റീ ഷെഡ്യൂള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്