12 വർഷത്തിനിടെ ഒരു സ്ഥിരനിയമനം പോലും നടത്താതെ കെഎസ്ആർടിസി

OCTOBER 27, 2025, 10:59 PM

കാസർഗോഡ്: കഴിഞ്ഞ 12 വർഷത്തിനിടെ ഒരു സ്ഥിരനിയമനം പോലും കെഎസ്ആർടിസി നടത്തിയില്ലെന്ന് റിപ്പോർട്ട്. 2013ന് ശേഷം മുഴുവൻ തസ്തികകളിലേക്കും നിയമനം നടത്തിയത് ദിവസ വേതന അടിസ്ഥാനത്തിൽ ആണെന്നാണ് പുറത്തു വരുന്ന വിവരം. 

അതേസമയം ഓരോ വർഷവും വലിയ കുറവാണ് ജീവനക്കാരുടെ എണ്ണത്തിൽ കെഎസ്ആർടിസിയിൽ ഉണ്ടാകുന്നത്. പിഎസ്‌സി വഴി അവസാനമായി നിയമനം നടന്നത് 2013ൽ ആണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അന്ന് ആകെ ഉണ്ടായിരുന്നത് 44,418 സ്ഥിരം ജീവനക്കാരായിരുന്നു.

എന്നാൽ 12 വർഷത്തിനിപ്പുറം 21,174 സ്ഥിരം ജീവനക്കാർ മാത്രമാണ് കെഎസ്ആർടിസിയിൽ ഉള്ളത്. ജീവനക്കാർ ഇല്ലാതായതോടെ കണ്ടക്ടർ, ഡ്രൈവർ തസ്തികകളിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിക്കുന്നത്. മെക്കാനിക്കൽ വിഭാഗത്തിലേക്ക് ആളുകളെ എടുക്കാറില്ല എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ താൽക്കാലിക നിയമനത്തിലൂടെ കനത്ത നഷ്ടവും കെഎസ്ആർടിസിക്ക് ഉണ്ടാകുന്നുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്ഥിരം ജീവനക്കാരന് പ്രതിദിനം 1200 രൂപ നൽകണമെങ്കിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്ന ആൾക്ക് 715 രൂപ മാത്രം നൽകിയാൽ മതി. നിരവധി ഒഴിവുകൾ ഉണ്ടെങ്കിലും ഇവയൊന്നും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാറില്ലെന്നും ആക്ഷേപം ഉണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam