കെ.എസ്.ആർ.ടി.സി. കൊറിയർ സർവീസ് വിപുലീകരിക്കുന്നു; വരുമാനം കൂട്ടാൻ പുതിയ വഴികൾ തേടി മാനേജ്‌മെന്റ്

MAY 21, 2026, 9:58 PM

കൊച്ചി: ടിക്കറ്റ് ഇതര വരുമാന മാർഗ്ഗങ്ങളിൽ വലിയ വിജയമായി മാറിയ തങ്ങളുടെ സ്വന്തം കൊറിയർ സർവീസിൽ കൂടുതൽ ബിസിനസ്സ് സാധ്യതകൾ തേടി കെ.എസ്.ആർ.ടി.സി. (KSRTC). ഉപഭോക്താക്കളുടെ മേൽവിലാസത്തിൽ നേരിട്ടെത്തി സാധനങ്ങൾ കൈമാറുന്ന 'ഹോം ഡെലിവറി' ഉൾപ്പെടെയുള്ള വിപുലമായ സേവനങ്ങൾ മുൻപ് ആലോചിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. എന്നാൽ, സ്ഥാപനത്തിന് അടിയന്തരമായി അധികവരുമാനം കണ്ടെത്തേണ്ട പുതിയ സാഹചര്യത്തിൽ, ഈ പദ്ധതികൾ യാഥാർഥ്യമാക്കാനുള്ള വഴികളാണ് മാനേജ്‌മെന്റ് ഇപ്പോൾ പരിശോധിക്കുന്നത്.

കേരളത്തിലെ 43 ഡിപ്പോകൾക്ക് പുറമെ അയൽസംസ്ഥാനങ്ങളിലെ കോയമ്പത്തൂർ, നാഗർകോവിൽ എന്നിവിടങ്ങളിലും ആരംഭിച്ച കെ.എസ്.ആർ.ടി.സി. കൊറിയർ  സർവീസ് ചുരുങ്ങിയ കാലം കൊണ്ട് വലിയ ജനപ്രീതിയാണ് നേടിയത്. തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (TSRTC) വിജയമാതൃക പിന്തുടർന്ന് ആരംഭിച്ച ഈ പദ്ധതിയിലൂടെ വെറും രണ്ടു വർഷം കൊണ്ട് 12 കോടി രൂപയിലധികം വരുമാനം നേടാൻ കെ.എസ്.ആർ.ടി.സിക്ക് സാധിച്ചു.

വരുമാന കണക്കുകൾ ഇങ്ങനെ:

vachakam
vachakam
vachakam

ആകെ വരുമാനം (2025 ഓഗസ്റ്റ് വരെ): ₹12 കോടിയിലധികം

2023 - 2024 സാമ്പത്തിക വർഷം: ₹2.5 കോടി

2024 - 2025 സാമ്പത്തിക വർഷം: ₹6.5 കോടി

vachakam
vachakam
vachakam

2025 ഏപ്രിൽ - ഓഗസ്റ്റ് (5 മാസം): ₹3 കോടിയോളം

ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സിയിലെ താല്ക്കാലിക ജീവനക്കാരെയും ജോലി നഷ്ടപ്പെട്ട എംപാനൽ ജീവനക്കാരെയും വിരമിച്ച ജീവനക്കാരെയും ദിവസക്കൂലിക്ക് നിയമിച്ചായിരുന്നു സർവീസ് നടത്തിയിരുന്നത്. എന്നാൽ പിന്നീട് ഇതിന്റെ നടത്തിപ്പ് ചുമതല ഒരു സ്വകാര്യ ഏജൻസിക്ക് കൈമാറി. നിലവിൽ കമ്പ്യൂട്ടർ, കൗണ്ടർ സ്ഥലം, കൊണ്ടുപോകാനുള്ള ബസുകൾ എന്നിവ കെ.എസ്.ആർ.ടി.സി നൽകുമ്പോൾ, ബുക്കിങ്ങും വിതരണവും മാത്രമാണ് സ്വകാര്യ കമ്പനി ചെയ്യുന്നത്. ഈ പദ്ധതി പൂർണ്ണമായും കെ.എസ്.ആർ.ടി.സി തന്നെ നേരിട്ട് ഏറ്റെടുത്ത് നടത്തിയാൽ ലാഭം ഇനിയും വർദ്ധിപ്പിക്കാമെന്നാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള നിർദ്ദേശം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam