ദേശീയപാതയിൽ വൺവേ തെറ്റിച്ച് കെഎസ്ആർടിസി ബസ് എത്തിയ സംഭവം; ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും സർവീസിൽ നിന്ന് നീക്കി

JUNE 9, 2026, 9:57 AM

തിരുവനന്തപുരം: ദേശീയപാതയില്‍ സൂപ്പർ ഫാസ്റ്റ് ബസ് വണ്‍വേ തെറ്റിച്ചോടിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടിയുമായി കെഎസ്ആർടിസി.ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും സർവീസിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്തതായി സിഎംഡി അറിയിച്ചു.ഇവർക്കെതിരെയുള്ള തുടരന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നും സിഎംഡി പ്രമോജ് ശങ്കർ വ്യക്തമാക്കി.

യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കാണ് കെഎസ്ആർടിസി പരമപ്രാധാന്യം നൽകുന്നത്. റോഡ് സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും കർശനമായി പാലിക്കാൻ എല്ലാ ജീവനക്കാരും ബാധ്യസ്ഥരാണ്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഒരു നിയമലംഘനവും അംഗീകരിക്കില്ല. ഇനിയും ഇത്തരം നിരുത്തരവാദപരമായ പ്രവർത്തികൾ ആവർത്തിച്ചാൽ കുറ്റക്കാർക്കെതിരെ അതിശക്തമായ നടപടിയുണ്ടാകുമെന്നും കെഎസ്ആർടിസി സിഎംഡി പറഞ്ഞു.

ജൂൺ 3-ന് നെയ്യാറ്റിൻകര യൂണിറ്റിലെ KS-600 സൂപ്പർഫാസ്റ്റ് ബസ് നെയ്യാറ്റിൻകരയിൽ നിന്നും കണ്ണൂരിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് സംഭവം. കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം വെച്ച് ബസ് ജീവനക്കാർ ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി സർവീസ് തുടർന്ന ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.വാർത്തകളുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഇവരെ ജോലിയിൽ നിന്നും നീക്കിയത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam