പമ്പയില്‍ കെഎസ്‌ആര്‍ടിസി ബസിന് വീണ്ടും തീപിടിച്ചതായി റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം ഉണ്ടായത്. ഹില്‍ വ്യൂവില്‍ നിന്നും ആളുകളെ കയറ്റാനായി ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടിത്തം ഉണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം.
ഫയര്‍ ഫോഴ്സ് സംഘം ഉടൻ തന്നെ അപകട സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തില്‍ ആളപായമില്ല. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമാണെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് വച്ച് കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചിരുന്നു. പമ്പ- നിലയ്ക്കല്‍ ചെയിൻ സര്‍വീസിനായി നിറുത്തിയിട്ടിരുന്ന ബസിനാണ് തീപിടിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് അധികൃതരെത്തി തീയണക്കുകയായിരുന്നു. അന്നും തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കെഎസ്‌ആര്‍ടിസിയുടെ നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്