ആലപ്പുഴ കരുവാറ്റയിൽ ദേശീയ പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന വയോധികയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ 80 വയസുളള സരസ്വതി അമ്മയാണ് മരിച്ചത്. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരെ വണ്ടാനം മെഡി.കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ആണ് അപകടമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്