കൂത്തുപറമ്പ്: കെഎസ്ഇബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു. കണ്ണൂർ കാടാച്ചിറ സെക്ഷനിലെ സീനിയർ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ.എം.ഹരീന്ദ്രനാണ് (56) മരിച്ചത്. വിരമിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് ആത്മഹത്യ ചെയ്തത്.
ഇന്നു രാവിലെ ഏഴരയോടെയാണ് മമ്പറം പഴയ പാലത്തിൽ നിന്ന് ഇദ്ദേഹം ചാടിയത്. ഹരീന്ദ്രന്റെ കാർ പഴയ പാലത്തിനു സമീപം നിർത്തിയിട്ടിട്ടുണ്ട്. മൊബൈൽ ഫോൺ വാഹനത്തിലുണ്ട്. ചെരുപ്പ് പാലത്തിൽ അഴിച്ചു വെച്ചിരുന്നു.
ഇന്നലെ അർധരാത്രിയിലാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. സംഭവത്തിൽ പിണറായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒരാൾ പാലത്തിൽ നിന്നു ചാടുന്നത് സമീപത്തുണ്ടായിരുന്നവർ കണ്ടിരുന്നു. ഇവർ പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
