ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് ഇളവ് നൽകാനിടയുണ്ടെന്ന സൂചനകൾ ശക്തമാകുന്നു. ഇത്തരത്തിൽ തീരുമാനമുണ്ടായാൽ കെ സുധാകരൻ കണ്ണൂരിലും അടൂർ പ്രകാശ് കോന്നിയിലും സ്ഥാനാർഥികളായി മത്സരിക്കുമെന്നാണ് വിവരം.
അതേസമയം മത്സരിക്കാനുള്ള നിലപാടിൽ നിന്ന് ഇരുവരും പിന്മാറാത്തതോടെയാണ് ഹൈക്കമാൻഡ് ഇളവ് നൽകുന്ന കാര്യം പരിഗണനയിൽ എടുത്തത്. കഴിഞ്ഞ രാത്രി കെ സി വേണുഗോപാൽ, ഷാഫി പറമ്പിൽ, എ പി അനിൽകുമാർ എന്നിവർ ചേർന്ന് സുധാകരനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് ഫലം കണ്ടില്ലെന്നാണ് വിവരം.
ഇതിനിടെ ശ്രദ്ധേയമായ നേമം മണ്ഡലത്തിൽ കെ എസ് ശബരീനാഥ് മത്സരിക്കാൻ സാധ്യതയുണ്ടെന്ന് ഇപ്പോൾ പുറത്തു വരുന്ന സൂചന. ഇതുസംബന്ധിച്ച നിർദേശം അദ്ദേഹത്തിന് ലഭിച്ചതായാണ് റിപ്പോർട്ട്.
അരുവിക്കര മണ്ഡലത്തിൽ മുൻ എംഎൽഎ വി എസ് ശിവകുമാറിനെ സ്ഥാനാർഥിയാക്കാനാണ് ആലോചന. തിരുവനന്തപുരം സീറ്റ് സി പി ജോണിന് നൽകിയ സാഹചര്യത്തിലാണ് അരുവിക്കര സീറ്റ് ആവശ്യപ്പെട്ട് ശിവകുമാർ നേതൃത്വത്തെ സമീപിച്ചതെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
