രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത് KPCC

JANUARY 10, 2024, 2:43 PM

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് നാളെ വൈകുന്നേരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി ആഹ്വാനം ചെയ്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ ആണ് ഇക്കാര്യം അറിയിച്ചു.

കേരളത്തിന്റെ യുവശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം സംസ്ഥാനത്തെ സംഘർഷഭരിതമാക്കിയിരിക്കുകയാണ്. 

ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളിൽനിന്നു മുഖം രക്ഷിക്കാൻ മുഖ്യമന്ത്രി നടത്തുന്ന പരാക്രമങ്ങളാണിതെന്ന് ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. എല്ലാ മേഖലകളും വലിയ തകർച്ച നേരിട്ടുന്നു. 

vachakam
vachakam
vachakam

 ചോദ്യം ചെയ്യുന്നവരെ ജയിലിടച്ച് നിശബ്ദമാക്കാനാണ് പിണറായി ശ്രമിക്കുന്നത്. രാഹുലിനെ പിന്തുടർന്ന് അനേകായിരങ്ങൾ ജയിലിൽ പോകാൻ തയാറായി നില്ക്കുന്നു എത്രപേരെ ജയിലിലടച്ചാലും സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ജനദ്രോഹനടപടികളെ കോൺഗ്രസ് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam