രാഹുല്‍ മാങ്കൂട്ടത്തിലിനോട് എംഎല്‍എ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടില്ലെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്.കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ രാഹുൽ പങ്കെടുത്തതിനെ പറ്റി ചോദിച്ചപ്പോള്‍ രാഹുലിൻ്റെ സഞ്ചാര സ്വാതന്ത്ര്യം തടയാൻ പാർട്ടിക്ക് പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, രാഹുല്‍ എവിടെയെന്നുള്ള ചോദ്യത്തിന് പരിഹസിച്ച് അദ്ദേഹം മറുപടി നല്‍കി. രാഹുലിനെ ഒളിപ്പിച്ച സ്ഥലം പറഞ്ഞാൽ താൻ കൂടി പരതി പിടിയ്ക്കാൻ വരാമെന്ന് അദ്ദേഹം പരിഹസിച്ചു. തൻ്റെ പോക്കറ്റിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമം അതിൻ്റെ വഴിക്ക് പോകട്ടേയെന്നും രാഹുൽ മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
