കെപിസിസിയിൽ അടിയന്തര അഴിച്ചുപണിക്ക് നീക്കം 

JUNE 21, 2026, 11:24 PM

തിരുവനന്തപുരം: കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് മന്ത്രിയായതോടെ സംഘടനയുടെ പ്രവർത്തനം അവതാളത്തിലായി. 

 മന്ത്രിയായിട്ടും പ്രസിഡൻറ് സ്ഥാനമൊഴിയാതെ സണ്ണി ജോസഫ് പദവിയിൽ തുടരുന്നത് സർക്കാർ- പാർട്ടി ഏകോപനങ്ങളിലും പാളിച്ചകൾക്കിടയാക്കിയിട്ടുണ്ട്. 

 കെപിസിസി അധ്യക്ഷസ്ഥാനത്തിന് പുറമെ, യുഡിഎഫ് കൺവീനർ, യൂത്ത് കോൺഗ്രസ്, കെഎസ് യു തുടങ്ങിയ തലങ്ങളിലും അഴിച്ചുപണി വേണമെന്ന ആവശ്യം ശക്തമാണ്. 

vachakam
vachakam
vachakam

കെപിസിസിക്ക് പുതിയ പ്രസിഡൻറിനെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.   കൊടിക്കുന്നിൽ സുരേഷ്, ആൻറോ ആൻറണി, വി.എസ് ശിവകുമാർ, ബെന്നി ബെഹനാൻ എന്നീ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. എന്നാൽ, ഗ്രൂപ്പ്-സമുദായ സമവാക്യങ്ങൾ തലവേദനയായേക്കും. സംഘടനാ പ്രവർത്തനങ്ങൾ നിശ്ചലമായിരിക്കുന്നതിൽ ഒരു വിഭാഗം നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. നിരവധി പേരുകൾ ഉയർന്നുകേൾക്കുന്നുണ്ടെങ്കിലും ഒരാൾക്ക് ഒരു പദവിയെന്ന ആവശ്യം ശക്തമായതിനാൽ എംപിമാരെ ഒഴിവാക്കേണ്ടി വരും

അടൂർ പ്രകാശ് കൺവീനർ സ്ഥാനത്ത് നിന്ന് മാറാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ദീപാദാസ് മുൻഷി നേതാക്കളുമായി പ്രാഥമിക ചുമതല നടത്തിയിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനം ഉടൻ തന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. 


vachakam
vachakam
vachakam




vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam