സ്ഥാനാർഥി മാറ്റം തിരിച്ചടിയായെന്ന് തൃശൂരിലെ തോൽവിയിൽ കെപിസിസി അന്വേഷണ സമിതി  

JULY 1, 2024, 6:13 AM

 കോട്ടയം: തൃശൂർ, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ തോൽവി പഠിക്കാൻ കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയുടെ തൃശൂർ മണ്ഡലത്തിലെ മൊഴിയെടുപ്പ് പൂർത്തിയായി.

ഒരു മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും.  പ്രാദേശിക തലത്തിലെ നേതാക്കളും പ്രവർത്തകരും അടക്കം 150 പേരെയാണ് അന്വേഷണ സമിതി കണ്ടത്. ബിജെപിയുടെ ചിട്ടയായ പ്രവർത്തനവും പണവും വിജയത്തിനു അടിസ്ഥാനമായെന്ന് ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. 

 അവസാന നിമിഷത്തിലെ സ്ഥാനാർഥി മാറ്റം തിരിച്ചടിയായെന്നാണ്   അന്വേഷണ സമിതി മുൻപാകെ തൃശൂരിലെ പ്രമുഖ നേതാക്കളെല്ലാം മൊഴി നൽകി. സ്ഥാനാർഥി എന്ന നിലയിൽ മുരളീധരന് ഉയരാനായില്ലെന്നും ഇവർ പറഞ്ഞു. 

vachakam
vachakam
vachakam

 താൻ നിരപരാധിയാണെന്നും കെ.മുരളീധരന്റെ വിജയത്തിനായി ആത്മാർ‌ഥമായാണ് പണിയെടുത്തതെന്നുമാണ് ടി.എൻ.പ്രതാപൻ അന്വേഷണ സമിതിയ്ക്കു മുൻപാകെ പറഞ്ഞത്.

താനാകും സ്ഥാനാർഥിയെന്നു കരുതി പ്രചരണം അടക്കം ആരംഭിച്ചിരുന്നു. എന്നാൽ കെ.മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതെന്നും പ്രതാപൻ പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam