സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് പ്ലസ്‌വൺ വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം ഉണ്ടായത്. ഇൻസ്റ്റാഗ്രാം പോസ്റ്റിനെച്ചൊല്ലിയുള്ള തർക്കമാണ് അടിപിടിയിൽ അവസാനിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
വെള്ളിയാഴ്ചയാണ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. പ്ലസ്‌ടു വിദ്യാർത്ഥികൾ പ്ലസ്‌വൺ വിദ്യാർത്ഥികളെ മർദിക്കുകയായിരുന്നു. മർദ്ദനത്തിൽ തലയ്ക്കും മുഖത്തും സാരമായി പരിക്കേറ്റ ചാത്തമംഗലം സ്വദേശി അധർവിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം അധർവ് ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്ലസ്‌ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥികളുടെ മൊഴി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്