കോഴിക്കോട്: മൊഫ്യുസലിൽ ബസ് സ്റ്റാൻഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരു മരണം. ഉള്ളിയേരി പാലോറമലയിൽ വി. ഗോപാലൻ (72) ആണ് മരിച്ചത്. സീബ്രാ ലൈൻ മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. സീബ്രാ ലൈൻ മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ വയോധികനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഒരു യുവതിയെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം കാർ ഓടിച്ച ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
