പാലക്കാട് ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയതില്‍ പാലക്കാട് ജില്ലാ ആശുപത്രിക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് വ്യക്തമാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ്. ജില്ലാ ആശുപത്രിക്ക് കുട്ടിയുടെ പരിക്കുകള്‍ പൂര്‍ണമായും മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആരോപിക്കുന്നത്.
അതേസമയം കുട്ടിയുടെ കൈയ്യില്‍ രക്തം കട്ടപിടിച്ചത് അണുബാധയ്ക്ക് കാരണമായി. ജീവന്‍ രക്ഷിക്കാന്‍ കൈ മുറിച്ചുമാറ്റേണ്ടി വന്നുവെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് പറഞ്ഞു. കുട്ടിയുടെ രക്തക്കുഴലുകള്‍ക്ക് ചതവ് ഉണ്ടായിരുന്നു എന്നും പേശികള്‍ക്ക് ക്ഷതം സംഭവിച്ചിരുന്നു എന്നും അത് മനസിലാക്കാന്‍ ആശുപത്രിക്ക് സാധിച്ചില്ലെന്നും ആണ് അധികൃതർ പറയുന്നത്.
എന്നാൽ പ്ലാസ്റ്ററിട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല കുട്ടിയുടെ കൈ മുറിച്ചു മാറ്റാന്‍ കാരണമായതെന്നും കുഞ്ഞിന് കൈക്ക് വീണ്ടും വേദനയുമായി ആശുപത്രിയെ സമീപിച്ച സമയത്ത് വിദഗ്ധമായ പരിശോധന നടത്തിയില്ല. അതുകൊണ്ടാണ് കൈ മുറിച്ചു മാറ്റുന്ന അവസ്ഥയിലേക്ക് എത്തിയത് എന്നുമാണ് മെഡിക്കല്‍ കോളേജ് നല്‍കുന്ന വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്